കൊച്ചി: "സമുദ്രാധിഷ്ഠിത വ്യവസായങ്ങളുടെയും കപ്പൽഗതാഗത മേഖലയുടെയും വളർച്ച മറൈൻ എൻജിനീയറിങ് രംഗത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഭൗമരാഷ്ട്രീയ വെല്ലുവിളികളും ആഗോള അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലും മികച്ച സാധ്യതകൾ നിലനിൽക്കുന്ന മേഖലയാണ്,'' എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ......
ചേരാനല്ലൂർ വ ട്ടേക്കുന്നം ഇന്ദിരാജി പാലത്തിന് സമീപമുള്ള കോഴിക്കടയിൽ നിന്നും 1.82 gm MDMA യുമായി 1. അഭിജിത്ത് സുകു 24/26, പാനിക്കൊടി, മുത്തം കുഴി , കോതമംഗലം. 2. ......
കൊച്ചി: വൈപ്പിൻ റോ-റോ സർവ്വീസിൽ കയറുവാൻ കാത്ത് നിൽക്കുന്ന യാത്രക്കാരുടെ നീണ്ട നിര ബോട്ട് ജെട്ടിക്ക് സമീപമുള്ള വീടുകൾക്ക് മുന്നിലേക്കു വരെ നീളുന്നുവെന്നും ഇതുമൂലം ബോട്ട് ജെട്ടിക്ക് സമീപം വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കപ്പെടുന്നുവെന്നും ആയത് പരിഹരിക്കപ്പെടണം എന്നുമുള്ള പരിസര വാസികളുടെയും യാത്രക്കാരുടെയും നിരന്തരമായുള്ള ആവശ്യം കണക്കിലെടുത്തു കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ KSINC അധികൃതരും ട്രാഫിക് പോലീസും കൊച്ചി നഗരസഭ മേയർ അഡ്വ വി.കെ മിനിമോൾ, നഗരസഭ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രസ്തുത സ്ഥലം സന്ദർശിക്കുകയും യാത്രക്കാരോടും സമീപവാസികളോടും ഈ വിഷയം സംബന്ധിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
ട്രാഫിക് പോലീസിന്റെയും KSINC യുടെയും സഹകരണത്തോടെ ഗതാഗത കുരുക്ക് ഒഴിവാക്കുവാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് ഷിയാസ് എം.എൽ.എ പറഞ്ഞു. കൊച്ചി മേയർ അഡ്വ മിനിമോൾ വി.കെ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. കെ. ......
കൊച്ചി: കവി ചെല്ലന് ചേര്‍ത്തലയുടെ മൂന്നാമത് അനുസ്മരണം ഇടപ്പള്ളി ചങ്ങന്പുഴ പാര്‍ക്കില്‍ നടന്നു. ജി.കെ.പിള്ള തെക്കേടത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ......

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്), ലഖ്നൗവിലെ നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസും (NBFGR) മത്സ്യവിഭവ വികസനം, ജല ജൈവവൈവിധ്യ സംരക്ഷണം, ജനിതക ഗവേഷണം, പ്രജനന സാങ്കേതികവിദ്യകൾ, സുസ്ഥിര ഉപജീവനമാർഗങ്ങൾ തുടങ്ങിയ മേഖലകളിൽ അക്കാദമിക്, ഗവേഷണ, സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു.
സംയുക്ത ഗവേഷണ പദ്ധതികൾ, ശില്പശാലകൾ, വിദ്യാർത്ഥി-അധ്യാപക കൈമാറ്റ പരിപാടികൾ, ഇന്റേൺഷിപ്പുകൾ, പരിശീലന പദ്ധതികൾ, ശേഷി വികസന പ്രവർത്തനങ്ങൾ എന്നിവ നടപ്പിലാക്കുന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ, സംരക്ഷണ ജനിതകശാസ്ത്രം, പ്രാദേശികവും വംശനാശഭീഷണി നേരിടുന്നതുമായ മത്സ്യ ഇനങ്ങളുടെ പ്രജനന സാങ്കേതികവിദ്യകൾ, മത്സ്യ കോശരേഖകൾ (Fish Cell Lines), മത്സ്യമേഖലയിലെ റിമോട്ട് സെൻസിംഗ് പ്രയോഗങ്ങൾ, പോഷകസുരക്ഷ, ഭക്ഷ്യസാങ്കേതികവിദ്യ തുടങ്ങിയ ഉയർന്നുവരുന്ന ഗവേഷണ മേഖലകളിലും സഹകരണം പ്രോത്സാഹിപ്പിക്കും.
തുടർന്ന് നടന്ന ചർച്ചയിൽ, ഇരു സ്ഥാപനങ്ങളുടെയും പ്രധാന ഗവേഷണ മേഖലകൾ തമ്മിൽ വലിയ സാമ്യമുണ്ടെന്നും അത് ദീർഘകാല ശാസ്ത്രീയ പങ്കാളിത്തത്തിനുള്ള മികച്ച സാധ്യതകൾ സൃഷ്ടിക്കുന്നുവെന്നും വിലയിരുത്തി. ......
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ച് ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള സമാധാന ധാരണയ്ക്ക് ദിവസങ്ങൾക്കകം തന്നെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഇസ്രയേലും യുഎസും നടത്തിയതായി ആരോപിക്കുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം നിർത്തിവച്ചത്. ......
കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ മേഖലകളിലെ വിജയകരമായ സംരംഭകരെയും വ്യവസായ വിദഗ്ധരെയും വിദ്യാർഥികളെയും ഒരേ വേദിയിൽ എത്തിച്ച് സംരംഭക സംഗമം നടന്നു. ബിസിനസ് അഡ്മിനിസ്ട്രേഷൻ ആൻഡ് മാനേജ്മെന്റ് വകുപ്പ് സംഘടിപ്പിച്ച മൂന്നുദിവസത്തെ ഫിനിഷിംഗ് സ്കൂളിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ......
കൊച്ചി:ദരിദ്രകുടുംബത്തിലേക്ക് അരിമേടിച്ച 25 രൂപ തിരിച്ചു നൽകാനുള്ള ആഗ്രഹവുമായാണ് നാടക നടിയായത്. ആ തുക നൽകാമെന്ന കരാറിലാണ് ആദ്യ നാടകത്തിൽ അഭിനയച്ചത്. ......
കേരള സര്‍ക്കാറിന്റെ 2026- 27 സംസ്ഥാന ബജറ്റ് സാമൂഹിക ക്ഷേമവും വികസനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് (ഐ സി എഫ്) വിലയിരുത്തി. എന്നാല്‍ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില് നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതയും വ്യാപ്തിയും ആവശ്യമുണ്ടെന്ന് ഐ സി എഫ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയില്‍ ഇന്നും പ്രധാന പങ്ക് പ്രവാസി സമൂഹത്തിന്റെ സംഭാവനയ്ക്കാണ്. ......